Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്താന്‍ ശ്രമിച്ചാല്‍ പിന്നെ ആ തിയ്യേറ്റര്‍ കാണില്ല’: ഭീഷണിയുമായി കര്‍ണി സേന

‘കേരളത്തിലെ ഏതെങ്കിലും തിയ്യേറ്ററുകളില്‍ ‘പദ്മാവതി’ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍‍, പിന്നെ ആ തിയ്യേറ്റര്‍ കാണില്ല: ഭീഷണിയുമായി കര്‍ണി സേന

‘പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്താന്‍ ശ്രമിച്ചാല്‍ പിന്നെ ആ തിയ്യേറ്റര്‍ കാണില്ല’: ഭീഷണിയുമായി കര്‍ണി സേന
തൃശൂര്‍ , തിങ്കള്‍, 20 നവം‌ബര്‍ 2017 (11:08 IST)
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് പദ്മാവതി. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ചിത്രം കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ്. ചിത്രം കേരലത്തില്‍ റിലീസ് ചെയ്താന്‍ തിയേറ്റര്‍ കത്തിക്കുമെന്നാണ് കര്‍ണി സേന തലവന്റെ ഭീഷണി. പദ്മാതിയുടെ റിലീസുമായി ബന്ധപ്പെട്ട്  ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കവേയാണ് സുഗ്‌ദേവ് സിങ് ഭീഷണിയുമായി രംഗത്തുവന്നത്.
  
‘ഇന്ത്യയിലൊരിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയ്യേറ്റര്‍ തന്നെ കാണില്ല. ഞങ്ങള്‍ തിയ്യേറ്റര്‍ കത്തിക്കും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
 
പത്മാവതിയായി തിയ്യേറ്ററില്‍ എത്തുന്ന ദീപിക പദുക്കോണ്‍ മോശം വസ്ത്രം ധരിച്ച് രജപുത് റാണിയെ അപമാനിക്കുകയാണെന്നും സുഗ്‌ദേവ് സിങ് ആരോപിച്ചു. സിനിമയിലെ ഡാന്‍സില്‍ അല്പവസ്ത്രം ധരിച്ച് ദീപിക പത്മാവതിയെ അപമാനിക്കുകയാണ്. പത്മാവതിയുടെ അഭിമാനത്തിന് കോട്ടംവരുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടുമൊരു അനശ്വരപ്രണയവുമായി ടൈറ്റാനിക്ക് ! ട്രെയിലര്‍ കാണാം