നയൻതാരയെപോലെ ആകുമോ? അനുശ്രിയോട് നടൻ!
മലയാളത്തിൽ സാരി, അന്യഭാഷാ ചിത്രങ്ങളിൽ? - അനുശ്രീയുടെ മറുപടി വൈറലാകുന്നു
അന്യഭാഷകളിൽ മികച്ച നിൽക്കുന്ന നടിമാരിൽ ഭൂരിഭാഗവും മലയാളികളാണ്. നയൻതാര, ഭാവന, അമല പോൾ ഇങ്ങനെ ആ നിര നീളുന്നു. അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയാല്‍ നായികമാര്‍ അമിതമായി മേനിപ്രദര്‍ശനം നടത്തും. ഈ ഒരു പ്രവണത നിലനിൽക്കുന്നതിനാൽ അന്യഭാഷയിലേക്ക് പോയാൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്ന് നടൻ മണിയൻപിള്ള രാജു നടി അനുശ്രിയോട് അടുത്തിടെ ചോദിക്കുകയുണ്ടായി. താരത്തിന്റെ മറുപടി വൈറലാകുന്നു.
പൊതുവേ അന്യഭാഷയിലേക്ക് പോകുന്ന മലയാളികൾ അല്പം ഗ്ലാമറാകാറുണ്ട്. അനുശ്രീ ഇപ്പോള്‍ സാരിയൊക്കെ ഉടുത്ത്, തമിഴിലെത്തുമ്പോള്‍ നയന്‍താരയെ പോലെയാകുമോ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാഫിങ് വില്ല എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു അനുശ്രീ.
നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് എനിക്ക് വാശിയില്ല. ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. പക്ഷെ പരിതി കടക്കില്ല. അശ്ലീലമെന്ന് തോന്നുന്ന വേഷങ്ങള്‍ ധരിച്ച് അഭിനയിക്കില്ല. ഗ്ലാമറിനും അശ്ലീലതയ്ക്കും നടുവിലൊരു പോയിന്റുണ്ട്. സംസ്‌കാരത്തിന് യോജിക്കുന്ന വേഷം ധരിച്ച് മാത്രമേ അഭിനയിക്കൂ. എന്നായിരുന്നു അനുശ്രിയുടെ മറുപടി.