Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിന്റെ 'ഡി 43' തുടങ്ങുന്നു, പുതിയ വിവരങ്ങളുമായി സംവിധായകന്‍ കാര്‍ത്തിക് നരേന്‍

ധനുഷിന്റെ 'ഡി 43' തുടങ്ങുന്നു, പുതിയ വിവരങ്ങളുമായി സംവിധായകന്‍ കാര്‍ത്തിക് നരേന്‍

കെ ആര്‍ അനൂപ്

, ശനി, 15 മെയ് 2021 (16:17 IST)
ഹോളിവുഡ് ചിത്രമായ 'ദി ഗ്രേ മാന്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഉടന്‍ ധനുഷ് തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ 'ഡി 43'യുടെ ഭാഗമായേക്കും. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന സിനിമ അടുത്തുതന്നെ പുനരാരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. ധനുഷ് ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കില്‍ ആകുമ്പോഴും 'ഡി 43' വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ കാര്‍ത്തിക് പദ്ധതിയിടുന്നത്. അടുത്തിടെ നടന്ന ഒരു ഫാന്‍ ചാറ്റില്‍ സംവിധായകന്‍ ഇക്കാര്യത്തെ കുറിച്ച് ഒരു സൂചന നല്‍കി.
 
'ഡി 43' ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കാര്‍ത്തിക് പറഞ്ഞു. മാളവിക മോഹനന്‍ ആണ് നായിക. ജി വി പ്രകാശ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിനിമയൊരു അടിപൊളി ത്രില്ലര്‍ ആണെന്നാണ് പറയപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവനെത്തി'; മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്