Webdunia - Bharat's app for daily news and videos

Install App

കുറെ ക്ലാസ് കണ്ടതല്ലെ, ഇനി മാസിന്റെ ടൈം, കാര്‍ത്തിക് സുബ്ബരാജിനൊപ്പം കൈകോര്‍ക്കാന്‍ ദുല്‍ഖര്‍

അഭിറാം മനോഹർ
ഞായര്‍, 16 ഫെബ്രുവരി 2025 (18:31 IST)
Karthik Subaraj
മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള നായകനാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായാണ് ദുല്‍ഖറിനെ കണക്കാക്കുന്നത്.മലയാളത്തില്‍ മാസ് ഇമേജില്‍ ഇറങ്ങിയ ദുല്‍ഖര്‍ സിനിമയായ കിംഗ് ഓഫ് കൊത്ത പരാജയമായെങ്കിലും ആദ്യദിന കളക്ഷനില്‍ വലിയ സംഖ്യ സ്വന്തമാക്കാന്‍ താരത്തിനായിരുന്നു.
 
മലയാളത്തിന് പുറമെ അന്യഭാഷ സിനിമകളിലും സ്വീകാര്യനാണെങ്കിലും ഒരു മാസ് മസാല പടം ഹിറ്റാക്കിമാറ്റാന്‍ ദുല്‍ഖറിന് ഇതുവരെയായിട്ടില്ല. മലയാളത്തില്‍ ഈ വര്‍ഷം നഹാസ് ഹിദായത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ സിനിമകളിലാണ് ദുല്‍ഖര്‍ ഭാഗമാകുന്നത്. ഇപ്പോഴിതാ തമിഴില്‍ ദുല്‍ഖര്‍ ചെയ്യാനിരിക്കുന്ന സിനിമയെ പറ്റിയാണ് റൂമറുകള്‍ പറയുന്നത്.
 
 തമിഴിലെ മികച്ച സംവിധായികരിലൊരാളായ കാര്‍ത്തിക് സുബ്ബരാജും ദുല്‍ഖറും ഒരു പ്രൊജക്റ്റിനായി ഒന്നിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2 സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത കാന്ത, പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര എന്നിവയാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍. സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോ എന്ന സിനിമയ്ക്ക് ശേഷമാകും കാര്‍ത്തിക് സുബ്ബരാജ് ദുല്‍ഖറിനെ നായകനാക്കി സിനിമയൊരുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

അടുത്ത ലേഖനം
Show comments