Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനീകാന്ത് നല്ല നടനാണോ എന്ന് ഉറപ്പില്ല, സ്ലോ മോഷനില്ലാതെ അദ്ദേഹത്തിന് നിലനിൽപ്പില്ല: രാം ഗോപാൽ വർമ

രജനീകാന്ത് നല്ല നടനാണോ എന്ന് ഉറപ്പില്ല, സ്ലോ മോഷനില്ലാതെ അദ്ദേഹത്തിന് നിലനിൽപ്പില്ല: രാം ഗോപാൽ വർമ

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2025 (16:04 IST)
രജനീകാന്ത് ഒരു നല്ല നടനാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. രജനീകാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പില്ലെന്നും രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു. ഒരു നടനും താരവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന ചോദ്യത്തിന് മറുപടിയായാണ് രാം ഗോപാല്‍ വര്‍മ ഇക്കാര്യം പറഞ്ഞത്.
 
ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനീകാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യത്തില്‍ മനോജ് ബാജ്‌പേയ് ചെയ്തപോലെ ഒരു കഥാപാത്രം രജനീകാന്തിന് ചെയ്യാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. സ്ലോ മോഷനില്ലാതെ അദ്ദേഹത്തിന് നിലനില്‍പ്പില്ല. ഒരു താരം ഒരു സാധാരണ കഥാപാത്രമാകുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. അവര്‍ക്ക് സാധാരണക്കാരണാകാന്‍ സാധിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്കിൽ ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കാൻ ഉപദേശിച്ചവരുണ്ട്: പാർവതി തിരുവോത്ത്