കമൽ ഹാസനെ വെച്ച് സിനിമ ചെയ്യണം, മഹാൻ മലയാളത്തിൽ ചെയ്യുകയാണെങ്കിൽ നായകന്മാരായി മമ്മൂട്ടിയും ദുൽഖറും: കാർത്തിക് സുബ്ബരാജ്

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2022 (17:42 IST)
തമിഴിൽ വ്യത്യസ്തമായ സിനിമകളിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. അതിനാൽ തന്നെ തമിഴിലെ പോലെ മലയാളത്തിലും ഒട്ടേറെ ആരാധകർ കാർത്തിക് സുബ്ബരാജിനുണ്ട്. സിനിമ സംവിധായകനുൽ നിന്നും മാറി നിർമാതാവിൻ്റെ റോളിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് കാർത്തിക്. ഈ അവസരത്തിൽ മഹാൻ എന്ന തൻ്റെ ഹിറ്റ് ചിത്രത്തിൻ്റെ മലയാളം റീമേയ്ക്കിനെ പറ്റി സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
നടൻ വിക്രം,ധ്രുവ് വിക്രം എന്നിവരായിരുന്നു മഹാൻ എന്ന ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. മലയാളം പതിപ്പിൽ ദുൽഖർ സൽമാനും മമ്മൂട്ടിയും ഈ വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് കാർത്തിൽ സുബ്ബരാജ് പറയുന്നു. തന്റെ മലയാള ചിത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തിക്.
 
മലയാള സിനിമകൾക്ക് ഒരു ഭംഗിയുണ്ട്. അക്കാര്യം ഞങ്ങൾ എപ്പോഴും സംസാരിക്കുന്നതാണ്. അത്തരം സിനിമകൾ നിർമിക്കണമെന്ന് ഞങ്ങൾ കരുതിയിരുന്നു. ആ സമയത്താണ് 'അറ്റൻഷൻ പ്ലീസ്' എന്ന സിനിമ ഒരു സുഹൃത്ത് വഴി അറിയുന്നതും കാണാൻ ഇടയാകുന്നതും. സ്റ്റോൺ ബെഞ്ച് ആരംഭിച്ചതിന് ശേഷം മലയാളം സിനിമയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും കമൽ ഹാസനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments