Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്ക് അപ്‌ഡേറ്റ്, കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

റോഷാക്ക് അപ്‌ഡേറ്റ്, കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കെ ആര്‍ അനൂപ്

, ശനി, 20 ഓഗസ്റ്റ് 2022 (11:20 IST)
റോഷാക്ക് അപ്‌ഡേറ്റ് ഇന്ന് എത്തും. സെക്കന്റ് ലുക്ക് ഓഗസ്റ്റ് 20ന് പുറത്തുവരുമെന്ന് മമ്മൂട്ടി തന്നെ അയച്ചു.
 
വ്യത്യസ്തമായ ഒരു പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് ഇക്കാര്യം മെഗാസ്റ്റാര്‍ അറിയിച്ചത്.ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ബ്ലെഡ് സ്റ്റെയ്ന്‍ ആണ് പോസ്റ്ററില്‍ കാണാനായത്. വൈകുന്നേരം 6 മണിക്ക് സെക്കന്‍ഡ് ലുക്ക് എത്തും.
നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചന്റെ ഓണം റിലീസ്,ഒറ്റ് ഹിറ്റ് ആകുമോ? ട്രെയ്ലര്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍