ആ മലയാള സിനിമയുടെ ആദ്യ ഷോട്ട് കണ്ടപ്പോൾ തന്നെ പേടിച്ച് ടിവി ഓഫ് ചെയ്തു: കാർത്തിക് സുബ്ബരാജ്

ഹൊറർ സിനിമകളെ കുറിച്ചും താൻ കണ്ട് പേടിച്ച മലയാള ഹൊറർ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് കാർത്തിക്.

നിഹാരിക കെ.എസ്
വെള്ളി, 2 മെയ് 2025 (09:59 IST)
മലയാളത്തിൽ ഏറെ ആരാധകരുള്ള തമിഴ് സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. കാർത്തിക് ആദ്യമായി സൂര്യയുമായി കൈകോർത്ത സിനിമയാണ് റെട്രോ. റെട്രോ സിനിമയുടെ ഭാഗമായി നടൻ സൂര്യയ്ക്കും സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഒപ്പമുള്ള സംഭാഷത്തിൽ ഹൊറർ സിനിമകളെ കുറിച്ചും താൻ കണ്ട് പേടിച്ച മലയാള ഹൊറർ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് കാർത്തിക്.
 
പ്രേത സിനിമകളോ കഥകളോ കേൾക്കാറില്ലെന്നും കാർത്തിക് പറഞ്ഞു. അടുത്തിടെ മലയാള സിനിമയായ ഭൂതകാലം കാണാന്‍ ശ്രമിച്ചെങ്കിലും ആദ്യ ഷോട്ട് വന്നപ്പോൾ തന്നെ ടി വി ഓഫ് ചെയ്തുവെന്നും കാർത്തിക് കൂട്ടിച്ചേർത്തു. താൻ പേടിച്ച് പിന്നിമാറിയെങ്കിലും ഭാര്യ അന്ന് രാത്രി തന്നെ ആ സിനിമ മുഴുവൻ ഇരുന്ന് കണ്ടുവെന്നും കാർത്തിക് പറയുന്നു. 
 
'പ്രേത സിനിമകൾ എനിക്ക് പേടിയാണ്, ഞാൻ കാണാറില്ല, എന്റെ ഭാര്യ സത്യ എപ്പോഴും കാണുന്നത് ഹൊറർ സിനിമകളാണ്. അടുത്തിടെ മലയാളത്തിൽ ഒരു ഹൊറർ ചിത്രം റിലീസ് ചെയ്തിരുന്നു. 'ഭൂതകാലം'. സിനിമ വളരെ നല്ലതാണെന്ന് കേട്ടിരുന്നു. പക്ഷെ ഹൊറര്‍ ആയതുകൊണ്ട് എനിക്ക് കാണാന്‍ പ്ലാന്‍ ഇല്ലായിരുന്നു. എന്നാല്‍ കണ്ടേ തീരു എന്ന് വെെഫ് പറഞ്ഞു. 
 
അങ്ങനെ ഞാനും വൈഫും ഇരുന്നു സിനിമ കാണാൻ. രാത്രിയാണ് സിനിമ ഇട്ടത്. ആദ്യ ഷോട്ട് ഒരു പ്രായമായ സ്ത്രീ മുടി അഴിച്ചിട്ട് നിൽക്കുന്നതാണ്. അത് പ്രേതമല്ല പക്ഷെ അത് പോലും കാണാൻ എനിക്ക് പറ്റിയില്ല, ഞാൻ ടി വി ഓഫ് ചെയ്തു. പക്ഷെ ഭാര്യ സിനിമ മുഴുവൻ കണ്ടു, ' കാർത്തിക് സുബ്ബരാജ് പറഞ്ഞു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

അടുത്ത ലേഖനം
Show comments