മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള നായകനാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായാണ് ദുല്‍ഖറിനെ കണക്കാക്കുന്നത്.മലയാളത്തില്‍ മാസ് ഇമേജില്‍ ഇറങ്ങിയ ദുല്‍ഖര്‍ സിനിമയായ കിംഗ് ഓഫ് കൊത്ത പരാജയമായെങ്കിലും ആദ്യദിന കളക്ഷനില്‍ വലിയ സംഖ്യ സ്വന്തമാക്കാന്‍ താരത്തിനായിരുന്നു.
മലയാളത്തിന് പുറമെ അന്യഭാഷ സിനിമകളിലും സ്വീകാര്യനാണെങ്കിലും ഒരു മാസ് മസാല പടം ഹിറ്റാക്കിമാറ്റാന്‍ ദുല്‍ഖറിന് ഇതുവരെയായിട്ടില്ല. മലയാളത്തില്‍ ഈ വര്‍ഷം നഹാസ് ഹിദായത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ സിനിമകളിലാണ് ദുല്‍ഖര്‍ ഭാഗമാകുന്നത്. ഇപ്പോഴിതാ തമിഴില്‍ ദുല്‍ഖര്‍ ചെയ്യാനിരിക്കുന്ന സിനിമയെ പറ്റിയാണ് റൂമറുകള്‍ പറയുന്നത്.
തമിഴിലെ മികച്ച സംവിധായികരിലൊരാളായ കാര്‍ത്തിക് സുബ്ബരാജും ദുല്‍ഖറും ഒരു പ്രൊജക്റ്റിനായി ഒന്നിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2 സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത കാന്ത, പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര എന്നിവയാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍. സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോ എന്ന സിനിമയ്ക്ക് ശേഷമാകും കാര്‍ത്തിക് സുബ്ബരാജ് ദുല്‍ഖറിനെ നായകനാക്കി സിനിമയൊരുക്കുക.