മൂക്കിന് കുഴപ്പമുണ്ട്, കഴുത്ത് തടിച്ചതാണ്, മുടി കൊള്ളില്ല, സിനിമയിലുള്ളവർ വേദനിപ്പിച്ചു: നടി കാർത്തിക

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (12:19 IST)
കുട്ടിക്കാലം മുതല്‍ താന്‍ കടുത്ത ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നും സിനിമയിലെത്തിയും അത് തുടര്‍ന്നതായും നടി കാര്‍ത്തിക മുരളീധരന്‍. ദുല്‍ഖര്‍ ചിത്രം സിഐഎയിലൂടെയാണ് കാര്‍ത്തിക സിനിമയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം അങ്കിള്‍ എന്ന ഒരു സിനിമ കൂടി ചെയ്ത കാര്‍ത്തിക പിന്നീട് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.
 
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ പറ്റി കാര്‍ത്തിക മനസ്സ് തുറന്നത്. ചെറുപ്പം മുതല്‍ എവിടെ പോകുമ്പോഴും ബോഡിഷെയ്മിങ് നേരിട്ട ആളാണ് താനെന്ന് കാര്‍ത്തിക പറയുന്നു. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ് തലമുടി കൊള്ളില്ല ഇങ്ങനെയെല്ലാമാകും സിനിമാ മേഖലയില്‍ ആളുകള്‍ നമ്മളെ കാണുന്നത്. ഒരു സ്യൂട്ട്‌കേസ് തിരെഞ്ഞെടുക്കുന്നത് പോലെയാണ് ആളുകള്‍ നടിയെ തിരെഞ്ഞെടുക്കുന്നത്. ഞാന്‍ ഭാരം കുറയ്ക്കാന്‍ കാരണം അതാണ്. ഐഡന്റിറ്റിയെ ചോദ്യം ചെയ്യുമ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല. അതിനാല്‍ ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന് തോന്നി. വണ്ണം കുറയ്ക്കുമ്പോഴും താന്‍ ആവശ്യത്തിന് ഭക്ഷണം കഴിച്ചിരുന്നുവെന്നും കാര്‍ത്തിക പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments