Publish Date: Fri, 02 Jun 2023 (14:13 IST)
Updated Date: Fri, 02 Jun 2023 (14:10 IST)
ഉദയനിധി സ്റ്റാലിന്‍ അവസാനമായി അഭിനയിക്കുന്ന സിനിമയായ മാമന്നന്‍ ഷൂട്ടിംഗിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി സിനിമ അഭിനയം നിര്‍ത്തുന്ന ഉദയനിധി അവസാനമായി അഭിനയിക്കുന്ന സിനിമ ഒട്ടേറെ രാഷ്ട്രീയം ചര്‍ച്ചയാക്കുന്ന സിനിമയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വടിവേലു,ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. സിനിമ ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ചടങ്ങിനിടെ ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്, എന്നാല്‍ ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ഉദയനിധി വ്യക്തമാക്കി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.