Select Your Language

Notifications

webdunia
webdunia
webdunia
webdunia

Arattannan റിവ്യൂ പറയാന്‍ എത്തിയ 'ആറാട്ടണ്ണന്' നേരെ ആക്രമണം

Arattannan Santhosh Varkey  With in Seconds ആറാട്ടണ്ണന്‍

കെ ആര്‍ അനൂപ്

, വെള്ളി, 2 ജൂണ്‍ 2023 (17:33 IST)
ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇയാള്‍ക്ക് നേരെ തിയേറ്ററില്‍ കയ്യേറ്റ ശ്രമം. കൊച്ചി വനിത-വിനീത തിയേറ്ററില്‍ ആണ് ഒരു കൂട്ടം ആളുകള്‍ സന്തോഷിനെ മര്‍ദ്ദിച്ചത്.
ജൂണ്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തിയ 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമയുടെ റിവ്യൂ പറയാന്‍ സന്തോഷ് എത്തിയതോടെ തര്‍ക്കം ആരംഭിച്ചു. സിനിമ മുഴുവന്‍ കാണാതെയാണ് മോശം അഭിപ്രായം സന്തോഷ് പറയുന്നത് എന്നാണ് ആരോപണം.  
'ആറാട്ടണ്ണന്‍'എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കു നേരേ കയ്യേറ്റം നടത്തുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും മോഹൻലാലും വന്നതൊടെ ബജറ്റ് ഉയർന്നു, എം ടി കഥകളുടെ ആന്തോളജിയിൽ നിന്നും നെറ്റ്ഫ്ളിക്സ് പിന്മാറി