Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫിന്റെ ആ ചിത്രം മമ്മൂട്ടി കണ്ടിട്ടില്ല, വന്‍വിജയമായ ഇതേ സിനിമയുടെ സംവിധായകനൊപ്പം പുതിയ ചിത്രം ചെയ്യാന്‍ മെഗാസ്റ്റാര്‍

ആസിഫിന്റെ ആ ചിത്രം മമ്മൂട്ടി കണ്ടിട്ടില്ല, വന്‍വിജയമായ ഇതേ സിനിമയുടെ സംവിധായകനൊപ്പം പുതിയ ചിത്രം ചെയ്യാന്‍ മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്

, വെള്ളി, 18 മാര്‍ച്ച് 2022 (14:54 IST)
കെട്ട്യോളാണെന്റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്റെ പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. 
നിസാം ബഷീറിന്റെ ചിത്രമായ കെട്ട്യോളാണെന്റെ മാലാഖ മമ്മൂട്ടി ഇതുവരെയും കണ്ടിട്ടില്ല. ഇക്കാര്യം നിസാം തന്നെയാണ് വെളിപ്പെടുത്തിയത്.പുതിയ സിനിമയ്ക്കായുള്ള തിരക്കഥയുടെ ആശയം മനസ്സില്‍ വന്നപ്പോള്‍ ഈ കഥാപാത്രത്തിന് മമ്മുക്ക അനുയോജ്യനാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് നിസാം പറഞ്ഞു.
മമ്മൂട്ടിക്ക് കഥ ഇഷ്ടമായെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
ചിത്രീകരണം വൈകാതെ തന്നെ തൃശ്ശൂരില്‍ തുടങ്ങും. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ച് വായിക്കാം.
സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ഒരു ത്രില്ലറാണ്. സിനിമയ്ക്ക് പേരിട്ടിട്ടില്ല. കൊച്ചിയിലും ഷൂട്ട് ഉണ്ട്. കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
 
ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും ഛായാഗ്രഹണം അനന്തകൃഷ്ണനും നിര്‍വ്വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ കണ്മണിക്കായി കാത്തിരിപ്പ്, ചേച്ചിയുടെ കുട്ടി എത്തി, വീഡിയോയും ചിത്രങ്ങളും കാണാം