ബോളിവുഡില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് കത്രീന കൈഫ്. പതിനഞ്ച് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ആരാധകരുടെ ഇഷ്ടം സ്വന്തമാക്കിയ പ്രിയ നടി ഇന്ന് തന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
1983 ജൂലൈ 16ന് ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ മോഡലിങ്ങിലെത്തിയ കത്രീന കൈഫ് 2003ല്‍ ബൂം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഈ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. തുടര്‍ന്ന് 2005ല്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച മെനെ പ്യാര്‍ ക്യൂന്‍ കിയ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായത്.
ബല്‍റാം വേഴ്‌സസ് താരാദാസിലൂടെ മലയാളത്തിലുമെത്തിയ താരം പിന്നീട് നമസ്‌തേ ലണ്ടന്‍,ധൂം 3,സിന്ദഗി ന മിലേഗി ദൊബാര,ഏക് താ ടൈഗര്‍, സിംഗ് ഈസ് കിംഗ് തുടങ്ങി നിരവധി സിനിമകളിലൂടെ സൂപ്പര്‍ താരമായി ഉയര്‍ന്നു. ഇതിനിടെ ബോളിവുഡിലെ ഏറ്റവും മികച്ച നര്‍ത്തകിമാരില്‍ ഒരാളെന്ന വിശേഷണവും താരം സ്വന്തമാക്കി. കത്രീന ചുവട് വെച്ച ഷീലാ കി ജവാനി,ചിക്‌നി ചമേലി,കമ്ലി തുടങ്ങിയ ഗാനരംഗങ്ങള്‍ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ചു. 40 വയസ്സ് പിന്നിടുമ്പോഴും ഇന്ത്യന്‍ സിനിമാരംഗത്ത് സജീവമാണ് താരം. താരത്തിന്റെ പുറത്തുവരാനുള്ള പുതിയ ചിത്രങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.