Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീര്‍ത്തി സുരേഷ് അതിശയിപ്പിച്ച അഭിനേത്രി, മരക്കാറിലെ അഭിനയം ഞെട്ടിച്ചു; പുകഴ്ത്തി പ്രിയദര്‍ശന്‍

Keerthi Suresh
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (08:43 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയില്‍ കീര്‍ത്തി സുരേഷിന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീര്‍ത്തിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. 'ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി എന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്...പക്ഷേ പലര്‍ക്കും അത് അറിയില്ല. അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്. അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്,' പ്രിയദര്‍ശന്‍ പുകഴ്ത്തി. 
 
'ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. ഞാന്‍ അതുകണ്ട് അത്ഭുതപ്പെട്ടു,' പ്രിയദര്‍ശന്‍ പറഞ്ഞു. മരക്കാറില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംപിള്‍ ആന്റ് ഹോട്ട്; നടി അമല പോളിന്റെ പുതിയ ചിത്രങ്ങള്‍ കാണാം