കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി കീര്‍ത്തി സുരേഷ്.ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ആരാധകരോടും വാക്‌സിന്‍ എടുക്കുവാന്‍ നടി അഭ്യര്‍ത്ഥിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിനിമ ചിത്രീകരണവും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ കീര്‍ത്തി സുരേഷും വീട്ടില്‍ തന്നെയാണ്. ഇക്കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് യോഗ ചെയ്യുന്ന വീഡിയോയും ചിത്രവും നടി പങ്കുവെച്ചിരുന്നു.
താരത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം മഹാനടിയ്ക്ക് 3 വയസ്സ് തികഞ്ഞത്. സാവിത്രി, ജെമിനി ഗണേശന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.