Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടന്‍ ഫഹദോ ബിജു മേനോനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

State Award
, വെള്ളി, 15 ഒക്‌ടോബര്‍ 2021 (15:38 IST)
സംസ്ഥന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സുഹാസിനി മണിരത്‌നം അധ്യക്ഷയായ ജൂറിക്ക് മുന്നില്‍ 80 സിനിമകളാണ് അവാര്‍ഡിന് അപേക്ഷിച്ചത്. ഇതില്‍ 30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുള്ളതെന്നാണ് വിവരം. 
 
മികച്ച നടനുള്ള പുരസ്‌കാരത്തിനായി വാശിയേറിയ പോരാട്ടമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജു മേനോനും ഫഹദ് ഫാസിലുമാണ് ഇതില്‍ പ്രമുഖര്‍. പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. 
 
ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണ്‍ ബില്‍ വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി, പ്രണയം വീട്ടില്‍ പിടിക്കുന്നത് ഇങ്ങനെ; ഒടുവില്‍ ഒളിച്ചോടി വിവാഹം