Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനായി കടുത്ത മത്സരം, പട്ടികയില്‍ ഫഹദ് ഫാസിലും ബിജു മേനോനും ഇന്ദ്രന്‍സും !

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനായി കടുത്ത മത്സരം, പട്ടികയില്‍ ഫഹദ് ഫാസിലും ബിജു മേനോനും ഇന്ദ്രന്‍സും !
, ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (14:11 IST)
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി ശക്തമായ പോരാട്ടം. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ എന്നിവരാണ് അന്തിമ പട്ടികയിലെ പ്രമുഖര്‍. 
 
അയ്യപ്പനും കോശിയും എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോന് അന്തിമ പട്ടികയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം. മാലിക്, ട്രാന്‍സ് എന്നീ സിനിമകളിലെ പ്രകടനം ഫഹദ് ഫാസിലിനും തുണയായി. ജയസൂര്യ (വെള്ളം, സണ്ണി), ഇന്ദ്രന്‍സ് (വേലുക്കാക്ക ഒപ്പ് കാ) എന്നിവരും പട്ടികയിലുണ്ട്. ബിജു മേനോനും ഫഹദ് ഫാസിലും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തന്‍ മേക്കോവറില്‍ നടി തന്‍വി റാം, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു