Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറുപതിയെട്ടുക്കാരനായി ദിലീപ്,കേശു ഈ വീടിന്റെ നാഥന്‍ ട്രെയിലര്‍ ഇന്നെത്തും

അറുപതിയെട്ടുക്കാരനായി ദിലീപ്,കേശു ഈ വീടിന്റെ നാഥന്‍ ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്

, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:13 IST)
ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ഇന്നെത്തും. വൈകുന്നേരം 6 മണിക്ക് പുറത്തുവരുന്ന ട്രെയിലറില്‍ റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. 
 
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ 'കേശു ഈ വീടിന്റെ നാഥന്‍' പ്രദര്‍ശനത്തിനെത്തും.ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍' . അറുപതിയെട്ടുക്കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി സാമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല, ആ പ്രചാരണം തെറ്റ്