ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ താരം ഖുശ്ബു. ട്വീറ്റിലൂടെയാണ് ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ചിത്രം താരം പങ്കുവെച്ചത്. കോക്സിക്സ് ബോൺ സർജറിക്ക് ആണ് താരം വിധേയയായത്. ഇക്കാര്യം താരം തന്നെയാണ് ആരാധകരെ അറിയച്ചത്.
കോക്സിക്സ് സർജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയിൽ മടങ്ങിയെത്തും. നിങ്ങളുടെ ആശംസകൾക്ക് മറുപടി അയക്കാത്തതിൽ ക്ഷമിക്കണം. ആശുപത്രികിടക്കയിൽ നിന്നുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചു.നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന ചെറിയ അസ്ഥികളാണ് ടെയിൽ ബോൺ അഥവാ കോക്സിക്സ്. ഈ എല്ലിനുള്ള വേദനയാണ് കോക്സിഡൈനിയ. പല കാരണങ്ങൾ കൊണ്ടും ഇത് വരാം. ചില സ്ത്രീകളിൽ പ്രസവത്തിന് ശേഷം ഈ വേദനയുണ്ടാകാറുണ്ട്. ചിലരിൽ ശരീര വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ൽ ബോണിന് വെദന അനുഭവപ്പെടാം.
അടുത്തിടെ 20 കിലോയോളം ശരീരഭാരം താരം പങ്കുവെച്ചിരുന്നു. താൻ വർക്കൗട്ട് ചെയ്യുമ്പോൾ 93 കിലോ ഭാരം ഉണ്ടായിരുന്നുവെന്നും നിലവിൽ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69ൽ എത്തുകയാണ് ലക്ഷ്യമെന്നും ഖുശ്ബു പറഞ്ഞിരുന്നു.