Select Your Language

Notifications

webdunia
webdunia
webdunia
webdunia

രംഭയ്‌ക്കൊപ്പം ഖുശ്ബു, വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച, വീണ്ടും കാണാമെന്നു പറഞ്ഞു മടക്കം, കുറിപ്പ്, ചിത്രങ്ങള്‍

actress | Khushbu | Rambha Kushboo Sundar

കെ ആര്‍ അനൂപ്

, വെള്ളി, 5 ഓഗസ്റ്റ് 2022 (17:22 IST)
പഴയ കൂട്ടുകാരെ കാണുന്നത് ഇഷ്ടമുള്ള കാര്യമാണ് നടി ഖുശ്ബുവിന്. സഹതാരങ്ങളോടുള്ള സ്‌നേഹം എപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കാറുണ്ട് താരം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം നടി രംഭയെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ഖുശ്ബു.
 
'മിന്‍സാര കണ്ണാ' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.രംഭയുടെ വീട്ടിലേക്ക് ഖുശ്ബു പോയി.
 'പഴയ സുഹൃത്തുക്കളെ കാണുന്നതും വിഭവസമൃദ്ധമായ ബിരിയാണി കഴിക്കുന്നതും പോലെ മറ്റൊന്നും സന്തോഷം പകരരാനില്ല. കുട്ടികള്‍ കൂടിച്ചേരുമ്പോള്‍ ആ സൗഹൃദം കൂടുതല്‍ അര്‍ത്ഥവത്താകുന്നു. രംഭയും കുട്ടികളുമായി ചെന്നൈയിലെ അവളുടെ മനോഹരമായ വീട്ടില്‍ ചെലവഴിച്ചത് അത്തരമൊരു മനോഹരമായ സന്ധ്യയാണ്. എപ്പോഴും ഊഷ്മള ഹൃദയമുള്ള വ്യക്തി. നമുക്ക് ഉടന്‍ വീണ്ടും കാണാം. ലവ് യു ജയാ..'- ഖുശ്ബു കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോഴും ഒരു മാറ്റവും ഇല്ല, മക്കള്‍ക്കൊപ്പം നടി ഗോപിക