Publish Date: Fri, 03 Feb 2023 (12:04 IST)
Updated Date: Fri, 03 Feb 2023 (12:07 IST)
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' ഒരുങ്ങുകയാണ്. സിനിമയുടെ റിലീസ് ഓണത്തിന് ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ദുല്‍ഖറിന്റെ സെക്കന്‍ഡ് ലുക്കും പുറത്തിറങ്ങി.
ഇതുവരെ കാണാത്ത രൂപത്തിലാണ് ദുല്‍ഖറിനെ കാണാനായത്. കറുത്ത നിറത്തിലുള്ള വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന നടനെയാണ് സെക്കന്‍ഡ് ലുക്കില്‍ കാണാനായത്.
ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.
ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍,
ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി,
ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന,
കോത രവിയായി ഷമ്മി തിലകന്‍,
നൈല ഉഷ,ശാന്തി കൃഷ്ണ,സുധി കോപ്പ,
സെന്തില്‍ കൃഷ്ണ,രാജേഷ് ശര്‍മ്മ,
റിതിക സിംഗ് (ഒരു ഗാനത്തിലെ അതിഥി വേഷം)
അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.