Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണുകെട്ടാന്‍ സര്‍ക്കാര്‍ ജോലി നിര്‍ബന്ധമാണോ? ഇത് കണ്ടു നോക്കൂ, 'കൊച്ചാള്‍' ടീസര്‍, വീഡിയോ

Kochaal SNEAK PEAK 1 | SVK | Murali Gopy | Shine Tom Chacko | Shyam Mohan | Deep Nagda

കെ ആര്‍ അനൂപ്

, വെള്ളി, 17 ജൂണ്‍ 2022 (10:30 IST)
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയ പ്രമോഷണല്‍ ഒന്നും ഇല്ലാതെ കിട്ടിയ കുഞ്ഞ് ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ഏറ്റവും വലിയ പ്രമോഷനാണ് മൗത്ത് പബ്ലിസിറ്റിയെന്നും നടന്‍ കൃഷ്ണ ശങ്കര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയിലെ രസകരമായ രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറങ്ങിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ഒരു പെണ്ണുകെട്ടാന്‍ സര്‍ക്കാര്‍ ജോലി നിര്‍ബന്ധമാണോ സുഹൃത്തുക്കളേ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ കൃഷ്ണ ശങ്കര്‍ പുറത്തിറക്കിയത്.
 
ഷൈന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, മുരളീഗോപി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഇസ്‌ക്ര സംഗീതം നല്‍കുന്നു.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടി വിജയ്, നടന്റെ കുട്ടിക്കാലത്തെ അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം