Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kolaambi Official Trailer മനസ്സ് നിറയ്ക്കുന്ന കഥ,നിത്യ മേനോന്റെ കോളാമ്പി തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ കാണാം

Kolaambi Official Trailer മനസ്സ് നിറയ്ക്കുന്ന കഥ,നിത്യ മേനോന്റെ കോളാമ്പി തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്

, ശനി, 25 മാര്‍ച്ച് 2023 (12:13 IST)
മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമായ എം ടാക്കിയിലൂടെ റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു കോളാമ്പി. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലേക്ക്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ ഏഴു മുതല്‍ കോളാമ്പി ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഇപ്പോഴിതാ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
രഞ്ജി പണിക്കര്‍, നിത്യ മേനോന്‍, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്‍, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.
 
നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

11 വര്‍ഷങ്ങള്‍ക്കു ശേഷം 'ഈച്ച 2' വരുന്നു, പ്രതീക്ഷകള്‍ പങ്കുവെച്ച് നാനി