Publish Date: Sat, 25 Mar 2023 (10:22 IST)
Updated Date: Sat, 25 Mar 2023 (10:29 IST)
ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമാണ്.അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാറുമാണ് ചക്കപ്പഴത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മിനി സ്‌ക്രീനിന് പുറത്തും ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും സൗഹൃദത്തിലാണ്. ശ്രീകുമാറിന്റെ ഭാര്യ സ്‌നേഹ ഏഴുമാസം ഗർഭിണിയാണ്. കഴിഞ്ഞദിവസം നടത്തിയ ഫംഗ്ഷനിൽ പങ്കെടുക്കുവാനായി അശ്വതി ശ്രീകാന്ത് കുട്ടികൾക്കൊപ്പം എത്തിയിരുന്നു.
ഫോട്ടോഗ്രാഫർ:3 ലീഫ് ഫോട്ടോഗ്രാഫി
ആദ്യ കൺമണിക്കായി കാത്തിരിക്കുകയാണ് നടനും ശ്രീകുമാറും സ്‌നേഹയും. മൂന്നാം വിവാഹ വാർഷിക ദിനത്തിലായിരുന്നു തങ്ങളുടെ വീട്ടിലേക്ക് എത്തുന്ന പുതിയ അതിഥിയെ കുറിച്ച് ഇരുവരും മനസ്സ് തുറന്നത്.
താൻ ഗർഭിണിയാണെന്ന് അറിഞ്ഞത് 11 ആഴ്ചകൾ പിന്നിട്ടപ്പോഴായിരുന്നു എന്ന് സ്‌നേഹ പറഞ്ഞിട്ടുണ്ട്. സെറ്റിൽവെച്ച് ഭക്ഷണം കഴിച്ച് നെഞ്ചിരിച്ചൽ തോന്നിയപ്പോൾ ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു.
ഫോട്ടോഗ്രാഫർ:3 ലീഫ് ഫോട്ടോഗ്രാഫി
കെ ആര്‍ അനൂപ്
Publish Date: Sat, 25 Mar 2023 (10:22 IST)
Updated Date: Sat, 25 Mar 2023 (10:29 IST)