Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്തെ രേഷ്‌മ കേസ് സിനിമയാകുന്നു

കൊല്ലത്തെ രേഷ്‌മ കേസ് സിനിമയാകുന്നു
, തിങ്കള്‍, 5 ജൂലൈ 2021 (13:23 IST)
കേരളത്തെ ഒന്നാകെ ഞെട്ടിച്ച കൊല്ലത്തെ രേഷ്‌മ കേസ് സിനിമയാകുന്നു.  അജ്ഞാതനായ കാമുകന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്‌മയുടെ കഥ അവിശ്വസനീയത‌യോടെയാണ് കേരളം കേട്ടത്. വൺഡേ മിറർ എന്ന പേരിൽ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. സന്തോഷ്  കൈമളാണ് തിരക്കഥ.
 
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒക്ടോബര്‍ ആദ്യ വാരമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. കുടുംബബന്ധങ്ങൾ തകർക്കുന്ന സോഷ്യൽമീഡിയ ഉപയോഗവും ഫേക്ക് പ്രൊഫൈലുമൊക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്‌പെന്‍സ് ത്രില്ലെര്‍ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
 
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്ട് ഭാഷയിലെയും പ്രമുഖതാരങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ ട്വെല്‍ത് മാനില്‍ വന്‍ താരനിര, ആവേശത്തില്‍ ശിവദയും പ്രിയങ്ക നായരും