Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ ട്വെല്‍ത് മാനില്‍ വന്‍ താരനിര, ആവേശത്തില്‍ ശിവദയും പ്രിയങ്ക നായരും

മോഹന്‍ലാലിന്റെ ട്വെല്‍ത് മാനില്‍ വന്‍ താരനിര, ആവേശത്തില്‍ ശിവദയും പ്രിയങ്ക നായരും

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 ജൂലൈ 2021 (12:52 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം കുറച്ച് മുമ്പാണ് പ്രഖ്യാപിച്ചത്. 'ട്വെല്‍ത് മാന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ മിസ്റ്ററി ത്രില്ലര്‍ ആണ്. സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഈ സൂപ്പര്‍ ടാലന്റഡ് ടീമിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിവദ നായര്‍ പറഞ്ഞു.
 
'എന്റെ അടുത്തത്. ഈ സൂപ്പര്‍ ടാലന്റഡ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷവും ആവേശവും.നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും പിന്തുണയും ആവശ്യമാണ്'-ശിവദ കുറിച്ചു.
 
ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് എന്നാണ് വിവരം.
 
'നിഴലുകള്‍ അനാവരണം ചെയ്യുന്നു' എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനൊപ്പം രണ്ട് യുവതികള്‍ ഹോട്ടല്‍മുറിയില്‍, കൈയോടെ പൊക്കി പ്രിയങ്ക; ആ പ്രണയബന്ധം തകരാന്‍ കാരണം ഇതെന്ന് ഗോസിപ്പ്