ആരും എനിക്ക് ചെലവിന് തരുന്നില്ല, ചെയ്യുന്നത് അഭിനയമാണെന്നെങ്കിലും മനസിലാക്കു, വിമര്‍ശനങ്ങള്‍ക്ക് രേണുവിന്റെ മറുപടി

അഭിറാം മനോഹർ
വ്യാഴം, 20 ഫെബ്രുവരി 2025 (15:53 IST)
ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ടിന്റെ റീല്‍ വേര്‍ഷനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇത് അഭിനയമാണെന്ന് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയമെന്നത് തന്റെ ജോലിയാണെന്നും രേണു സുധി വ്യക്തമാക്കി. ഇനിയും ഇത്തരം വേഷങ്ങള്‍ ചെയ്യുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും രേണു സുധി വ്യക്തമാക്കി.
 
 ആ റീല്‍ കംഫര്‍ട്ടബിള്‍ ആയാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. അഭിനയം എന്റെ ജോലിയാണ്. ഇറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബത്തെ നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അതാരും കണ്ടിട്ടില്ലേ?, എന്റെ ശരി തന്നെയാണ് ഞാന്‍ ചെയ്യുന്നത്. സുധി ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. ഒരു സിനിമ ഇപ്പോള്‍ ചെയ്തുകഴിഞ്ഞു. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം രേണു പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shanmughadas. J (@dasettan_kozhikode)

 കഴിഞ്ഞ ദിവസമായിരുന്നു ചാന്തുപൊട്ടിലെ ഗാനത്തിന്റെ റീല്‍സ് വീഡിയോ രേണു ഇന്റഗ്രാമില്‍ പങ്കുവെച്ചത്. ഈ റീലിന് കീഴില്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. സുധിയെ ഓര്‍ത്ത് ജീവിച്ചോളാം എന്ന് പറഞ്ഞ പെണ്‍കുട്ടി ഇപ്പോള്‍ എന്തെല്ലാമാണ് ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് നാണമുണ്ടോ എന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. ഇതോടെയാണ് മറുപടിയുമായി രേണു രംഗത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments