Konkona Sen: 'വൈകി വരുന്ന നടന്മാരും, കൂടുതൽ സമയം ജോലി ചെയ്യുന്ന നടിമാരും'; ദീപികയെ പിന്തുണച്ച് കൊങ്കണ സെൻ ശർമ

നിഹാരിക കെ.എസ്
ഞായര്‍, 26 ഒക്‌ടോബര്‍ 2025 (08:48 IST)
ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ദീപിക പദുക്കോണിന്റെ നിലപാടിന് പിന്തുണയുമായി നടിയും സംവിധായകയുമായ കൊങ്കണ സെൻ ശർമ. ദീപിക പുരോഗമന ചിന്താക്കാരിയാണെന്നും അവരെ പോലെ കൂടുതൽ പേരെയാണ് നമുക്ക് ആവശ്യമെന്നും കൊങ്കണ പറഞ്ഞു. 
 
നേരത്തെ എട്ട് മണിക്കൂർ ഷിഫ്റ്റിൽ അംഗീകരിക്കാതെ വന്നതോടെ ദീപികയെ പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്നും മാറ്റിയിരുന്നു. ശേഷം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പിന്മാറി. ഇത് വിവാദമായി. ചർച്ചകൾക്ക് കാരണമായി. ദീപികയ്‌ക്കെതിരെയായിരുന്നു പലരും നിലയുറപ്പിച്ചിരുന്നത്. 
 
നടന്മാർ വൈകി വരികയും നടിമാർ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് വന്ന് കൂടുതൽ സമയം ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങൾ ഉണ്ടാകരുതെന്നും ഐക്കരയത്തിൽ സമത്വം വേണമെന്നും കൊങ്കണ ചൂണ്ടിക്കാട്ടി.
 
'ഇൻഡസ്ട്രിയിൽ വ്യക്തമായ ചില നിയമങ്ങളുണ്ടാകണം എന്നാണ് തോന്നുന്നത്. 14-15 മണിക്കൂറൊന്നും ജോലി ചെയ്യാനാകില്ല. 12 മണിക്കൂറിന്റെ പരിധി വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി വേണം. പ്രത്യേകിച്ചും ടെക്‌നീഷ്യന്മാർക്ക്. അത് തുല്യമായിരിക്കണം. നടന്മാർ വൈകി വരികയും നടിമാർ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് വന്ന് കൂടുതൽ സമയം ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങൾ ഉണ്ടാകരുത്. അതിൽ സമത്വമുണ്ടാകണം', കൊങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Adimaali Landslide: അടിമാലിയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

Rain Alert: മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യത

Landslide in Adimali: അടിമാലിയിലെ മണ്ണിടിച്ചിൽ; നോവായി ബിജു, ഗൃഹനാഥൻ മരിച്ചു

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം

V Sivankutty: ഗാന്ധി ഘാതകൻ ഗോഡ്സെ എന്ന് തന്നെ പഠിപ്പിക്കും: ബി.ജെ.പിയുടെ ഉദ്ദേശം നടക്കില്ലെന്ന് ശിവൻകുട്ടി

അടുത്ത ലേഖനം
Show comments