Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepika Padukone: 'കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂർ ഷൂട്ടിങ് ആവശ്യത്തിൽ പ്രിയാമണി

എട്ട് മണിക്കൂർ ജോലി വിഷയത്തിൽ കഴിഞ്ഞ ദിവസം ദീപിക പദുക്കോൺ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു.

Priyamani

നിഹാരിക കെ.എസ്

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (15:15 IST)
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സന്ദീപ് റെഡ്ഡി വാംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കൽക്കി 2’ എന്നീ ചിത്രങ്ങളിൽ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടതോടെയാണ് നടിയുടെ സമയസംബന്ധമായ കാര്യങ്ങൾ ചർച്ചയായത്. 
 
എട്ട് മണിക്കൂർ ജോലി വിഷയത്തിൽ കഴിഞ്ഞ ദിവസം ദീപിക പദുക്കോൺ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ നിരവധി പുരുഷ സൂപ്പർതാരങ്ങളും വർഷങ്ങളായി എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നവരാണെന്നും, അതൊന്നും രഹസ്യമല്ലെങ്കിലും വാർത്തയായിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞത്. വിഷയത്തിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയുണ്ടായി. 
 
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാമണി. ദീപികയുടെ എട്ട് മണിക്കൂർ ഷൂട്ടിങ് ആവശ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം എന്നാണ് പ്രിയാമണി പറഞ്ഞത്.
 
‘ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങൾ അതിന് കൂടി ഇടം നൽകേണ്ടതായുണ്ട്,’ എന്നാണ് പ്രിയാമണി പറഞ്ഞത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോൾ അതും പലരും ആഘോഷിച്ചു': ജാൻവി കപൂർ