Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepika Padukone: അബുദാബി ടൂറിസത്തിന്റെ പരസ്യത്തില്‍ ഹിജാബില്‍ ദീപിക, താരത്തിനെതിരെ സൈബര്‍ ആക്രമണം

അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്നതാണ് വീഡിയോയിലുള്ളത്.

Deepika Padukone, Abudhabi Tourism, Hijab, Cyber Attack,ദീപിക പദുക്കോൺ, അബുദാബി ടൂറിസം, ഹിജാബ്,സൈബർ ആക്രമണം

അഭിറാം മനോഹർ

, വ്യാഴം, 9 ഒക്‌ടോബര്‍ 2025 (11:30 IST)
അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തില്‍ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ബോളിവുഡ് നടി ദീപികയ്‌ക്കെതിരെ സൈബര്‍ ആക്രമണം. അബുദാബി പ്രാദേശിക ബ്രാന്‍ഡ് അംബാസഡറാണ് ദീപിക പദുക്കോണ്‍. ഭര്‍ത്താവായ രണ്‍വീര്‍ സിങ്ങും ദീപികയ്‌ക്കൊപ്പം പരസ്യത്തിലുണ്ട്.
 
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്നതാണ് വീഡിയോയിലുള്ളത്. അറബ് പ്രാദേശിക വസ്ത്രമായ അബായ ധരിച്ചെത്തിയതാണ് സംഘപരിവാര്‍ ഹാന്‍ഡിലുകളെ ചൊടുപ്പിച്ചത്.പണത്തിന് വേണ്ടി ദീപിക അന്യമതത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ സംസ്‌കാരത്തെ തള്ളിപറഞ്ഞെന്നുമാണ് ഒരു വിഭാഗം കമന്റ് ചെയ്യുന്നത്. അതേസമയം ദീപിക ചെയ്യുന്നത് അവരുടെ ജോലിയാണെന്നും മറ്റൊരു രാജ്യത്തെ സംസ്‌കാരത്തെ ബഹുമാനത്തോടെ നോക്കികാണുന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ദീപികയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
 
ഇതിന് മുന്‍പ് പത്താന്‍ സിനിമയില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതില്‍ സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകള്‍ ദീപികയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു.ഷാറൂഖ് ഖാനൊപ്പമുള്ള കിങ് ആണ് ദീപികയുടേതായി ഇനി വരാനിരിക്കുന്ന സിനിമ. ആറ്റ്ലി- അല്ലു അര്‍ജുന്‍ സിനിമയിലും ദീപിക ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Renu Sudhi: ഭർത്താവ് മരിച്ചാൽ വെള്ള സാരി ഉടുക്കണം, അതൊക്കെ പഴയകാലം, നമ്മളുള്ളത് 2025ൽ: രേണു സുധി