Webdunia - Bharat's app for daily news and videos

Install App

കങ്കണാ ജി, ഇത് നിങ്ങളുടെ സ്വന്തം വീടായി കരുതാം, വരു, അഭിമാനത്തോടെ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കു: കങ്കണയെ സ്വാഗതം ചെയ്‌ത് കൂ

Webdunia
ബുധന്‍, 5 മെയ് 2021 (12:52 IST)
വിദ്വേഷമുയർത്തുന്ന ട്വീറ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബംഗാളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചും മമത ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും കങ്കണ പങ്കുവെച്ച വിദ്വേഷ ട്വിറ്റുകളായിരുന്നു നടപടിക്ക് കാരണം.
 
ഇപ്പോളിതാ കങ്കണയെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിന് സമാനമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൂ ആപ്പ്. കങ്കണാ ജി ഇത് നിങ്ങളുടെ സ്വന്തം വീട് പോലെ കരുതിക്കോളു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാം എന്നാണ് ആപ്പിന്റെ  സിഇഒമാരില്‍ ഒരാളായ മായങ്ക് ബിദ്വാഡ്ക കങ്കണയെ സ്വാഗതം ചെയ്‌ത് കൊണ്ട് പറഞ്ഞിരിക്കുന്നത്.
 
അതേസമയം, കങ്കണ ആദ്യമായി കൂ ആപ്പില്‍ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കൂവിന്റെ സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണന്‍ പങ്കുവെച്ചു. എനിക്ക് ഈ സ്ഥലം പുതിയതാണ്. എങ്കിലും സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീടാണ്. കൂ ആപ്പിനെ പറ്റി കങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments