Webdunia - Bharat's app for daily news and videos

Install App

സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചത്, ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ:കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (10:04 IST)
സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചതെന്ന് നടന്‍ കൃഷ്ണകുമാര്‍.ചരണ്‍ജിത് സിംഗ് ഛന്നി ഗുജറാത്തിലൂടെയെങ്ങാനും യാത്രചെയ്യുമ്പോഴാണ് ഇമ്മാതിരിയൊരു സംഭവം നടക്കുന്നതെങ്കില്‍ എന്താകുമായിരുന്നു പുകില്‍ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
 
കൃഷ്ണ കുമാറിന്റെ വാക്കുകള്‍ 
 
 സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്നലെ പഞ്ചാബില്‍ സംഭവിച്ചത്. 'സംഭവിപ്പിച്ചത്' എന്നുള്ളതാണ് വാസ്തവം. 
സുരക്ഷാവീഴ്ചയുടെ വിശദാംശങ്ങളിലേക്ക് വീണ്ടും കടക്കുന്നില്ല. പക്ഷെ ഒന്ന് രണ്ടു കാര്യങ്ങള്‍ പറയാതെപോകുന്നത് ശരിയാകുകയുമില്ല. 
 
എന്തോ മഹാകാര്യം നടത്തിയെന്ന മട്ടില്‍ രഹസ്യമായും, (ചില അവതാരങ്ങള്‍ -- അക്ഷരത്തെറ്റല്ല!) പരസ്യമായും ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസ്സ് നേതാക്കളോടൊന്നു ചോദിക്കട്ടെ? ഈപ്പറയുന്ന ചരണ്‍ജിത് സിംഗ് ഛന്നി ഗുജറാത്തിലൂടെയെങ്ങാനും യാത്രചെയ്യുമ്പോഴാണ് ഇമ്മാതിരിയൊരു സംഭവം നടക്കുന്നതെങ്കില്‍ എന്താകുമായിരുന്നു പുകില്‍? മോദിജിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതുകൊണ്ടു അദ്ദേഹം തിരിച്ചുപോയതാണെന്നു പറയുന്ന ഈ പഞ്ചാബ് മുഖ്യമന്ത്രിയോട് തല്‍ക്കാലം സഹതാപം മാത്രം.
 
ഇന്ത്യാമഹാരാജ്യത്ത്, സ്വന്തം വ്യക്തിപ്രഭാവംകൊണ്ട് (വ്യക്തിപ്രഭാവംകൊണ്ടു മാത്രം) ഒരു ആയിരം പേരെയെങ്കിലും തന്റെയൊരു സമ്മേളനവേദിയിലേക്കു കൊണ്ടുവരാന്‍ കഴിവുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ പേരുപറയാമോ സാക്ഷാല്‍ ഛന്നീ? ഷോ കാണിക്കാന്‍ മുക്കുവരെയും ബ്ലോഗര്‍മാരെയും ഏര്‍പ്പാടാക്കിനിര്‍ത്തിയിട്ടു കടലില്‍ ചാടി, ബാങ്കോക്ക് തീരത്തെത്തുമ്പോള്‍ പൊങ്ങുന്ന നിങ്ങളുടെ അഖിലേന്ത്യാ നേതാവിന്റെ പേരുമാത്രം പറയരുത്. സോണിയാ ഗണ്ടി പോലും ചിരിക്കും. 
 
കമ്യൂണിസ്‌ററ് സുഹൃത്തുക്കളോട്: ഓര്‍മ്മകളുടെ പങ്കായം ഒന്ന് പുറകോട്ടു തുഴഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു മുഖ്യന്റെ കാര്യം ഓര്‍മ്മ വരും. വിഴിഞ്ഞത്ത് നിന്നും തടികേടാകാതെ അക്ഷരാര്‍ത്ഥത്തില്‍ ഓടിരക്ഷപ്പെട്ട ആ വീരപുരുഷന്‍ കുറച്ചുനാള്‍ മുന്‍പ് ഭോപ്പാലില്‍ ചെന്ന്, പരിപാടിയില്‍ തടസ്സം നേരിട്ട് തിരികെപ്പോരാന്‍ ബുദ്ധിമുട്ടായപ്പോള്‍ 'ഇരിക്കുന്ന സ്ഥാനത്തിന് കൊടുക്കേണ്ട മര്യാദ' എന്നൊക്കെ പ്രസംഗിച്ചും പുച്ചിച്ചും നടന്ന നിങ്ങള്‍, ഇന്നലെ പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയെ ആഘോഷിക്കുന്നതൊക്കെ സത്യത്തില്‍ നാണക്കേടല്ലേ? 
 
രാജ്യം നശിപ്പിക്കാനിറങ്ങിയിട്ടുള്ള ഛിദ്രശക്തികളും, തീവ്രവാദസംഘടനകളും, ഇന്നലത്തെ സംഭവത്തിനുപിന്നിലുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നു കഴിഞ്ഞു. സിഖ് ഫോര്‍ ജസ്റ്റിസ് മുതലായ തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്നലത്തെ മോദിജിയുടെ റാലി അലങ്കോലപ്പെടുത്താന്‍ പണം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എണ്‍പതുലക്ഷം രൂപയാണത്രെ അവര്‍ ഇതിനായി ഓഫര്‍ നല്‍കിയത്. പാകിസ്ഥാന്റെയും ചൈനയുടെയും നിരന്തരമായ നെറികേടുകള്‍ വേറെയും. ഇതിനൊക്കെ ഒത്താശ ചെയ്യുന്ന കുറെ 'ഇന്ത്യാക്കാരും'! 
 
ദീര്‍ഘിപ്പിക്കുന്നില്ല. ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ. ഉണ്ടായാലത് ആര്‍ക്കും നന്നാവില്ല എന്നതുകൊണ്ട്-- അതുകൊണ്ട് മാത്രം. ജയ് ഹിന്ദ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments