Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗി ആദിത്യനാഥിനെ 2024 ലേക്ക് മാറ്റിനിര്‍ത്താന്‍ ബിജെപി; ഉത്തര്‍പ്രദേശിലേക്ക് പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ?

യോഗി ആദിത്യനാഥിനെ 2024 ലേക്ക് മാറ്റിനിര്‍ത്താന്‍ ബിജെപി; ഉത്തര്‍പ്രദേശിലേക്ക് പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ?
, വെള്ളി, 31 ഡിസം‌ബര്‍ 2021 (16:57 IST)
യോഗി ആദിത്യനാഥിന് പകരം ഉത്തര്‍പ്രദേശില്‍ പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കായി ബിജെപിയില്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൊണ്ടുവരാനുള്ള നീക്കം. നിലവില്‍ യോഗി ആദിത്യനാഥാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനാലാണ് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗിയെ പരിഗണിക്കാത്തത്. ആര്‍എസ്എസിന് ഏറ്റവും അടുപ്പമുള്ള നേതാവാണ് യോഗി. മോദിക്ക് പിന്‍ഗാമിയായി യോഗി വരണമെന്ന് ആര്‍എസ്എസിനുള്ളിലും വാദമുയര്‍ന്നിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുപമയും അജിത്തും വിവാഹിതരായി