Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം തീപിടുത്തം,വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ തീ ആണക്കുന്ന അഗ്‌നിസ്മനസേന ജീവനക്കാര്‍, കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം തീപിടുത്തം,വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ തീ ആണക്കുന്ന അഗ്‌നിസ്മനസേന ജീവനക്കാര്‍, കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 4 ജനുവരി 2022 (10:08 IST)
തിരുവനന്തപുരം പി.ആര്‍.എസ്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലില്‍ കഴിഞ്ഞദിവസം വന്‍ തീപിടുത്തം ഉണ്ടായിരുന്നു. ജനവാസ മേഖല കൂടിയായ ഇവിടെയെത്തി വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ ഒരു ചങ്കൂറ്റത്തിന്റെ പുറത്തു മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കയറി തീ ആണക്കുന്ന അഗ്‌നിസ്മനസേന ജീവനക്കാരോട് തനിക്ക് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നിയെന്ന് കൃഷ്ണകുമാര്‍.
 
കൃഷ്ണകുമാറിന്റെ വാക്കുകള്‍ 
 
'നമ്മളെ 24 മണിക്കൂറും സംരക്ഷിക്കുന്ന ഒരു വിഭാഗം ജനം ഉണ്ട് നമ്മുടെ സമൂഹത്തില്‍.. അതില്‍ പട്ടാളക്കാരുണ്ട്, പോലീസ് ഉണ്ട്, ഡോക്ടര്‍ മാരുണ്ട്.. അങ്ങിനെ പലരും... ഇന്ന് തിരുവനന്തപുരം നെടുങ്ങാട് വാര്‍ഡില്‍ PRS ഹോസ്പിറ്റലിനു സമീപം ബണ്ടു റോഡില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഒരു കടക്കു തീപ്പിടിച്ചു. ഇത്തരം കടകളില്‍ എന്തൊക്കെ ഉണ്ട് എന്ന് പലപ്പോഴും കടനടത്തുന്നവര്‍ക്ക് പോലും അറിയില്ല. അവിടെ നിന്ന് ഉയര്‍ന്ന പുകയുടെ നിറവും, ആ പ്രദേശത്തു പടര്‍ന്ന സഹിക്കാന്‍ പറ്റാത്ത ഒരു മണവും, ഇടയ്ക്കിടെ എന്തൊക്കയോ പൊട്ടിത്തെറിക്കുന്നതുമൊക്കെ കാണുകയും, ചെയ്തപ്പോള്‍ ഒരു കൂട്ടരേ പറ്റി ഓര്‍ത്തു പോയി.. അഗ്‌നിസ്മനസേന ജീവനക്കാര്‍.. Firemen.. വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ ഒരു ചങ്കൂറ്റത്തിന്റെ പുറത്തു മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കയറി തീ ആണക്കുന്നു.. ഇതിനിടയില്‍ ചെറുതും വലുതുമായി പരിക്കേല്‍ക്കുന്നവരുണ്ട്, മരണം സംഭവിച്ചവരുണ്ട്. ഇന്ന് തീപ്പിടിച്ച സ്ഥലത്തു നിന്നപ്പോള്‍ എനിക്കീ സഹോദരങ്ങളോട് എന്തെന്നില്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നി.. അവര്‍ അവരുടെ ജോലി മനോഹരമായി നിര്‍വഹിച്ച് ആരുടേയും അഭിനന്ദനങ്ങള്‍ വാങ്ങാന്‍ കാത്തുനില്‍ക്കാതെ മടങ്ങി പോകുന്നത് കണ്ടപ്പോള്‍ ഇന്നത്തെ fb post അവര്‍ക്കായി എഴുത്തണമെന്ന് തോന്നി... നന്ദി. അഭിനന്ദനങ്ങള്‍'-കൃഷ്ണകുമാര്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം'; ആസിഫ് അലി-സിബി മലയില്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത്