നായികയെ ആദ്യം വിളിച്ചുവരുത്തി നായകനെ കാത്തിരിപ്പിക്കുന്ന ശീലം അസിസ്റ്റൻ്റ് ഡയറക്ടർമാർക്ക് പോലുമുണ്ട്: കൃതി സനോൺ

അഭിറാം മനോഹർ
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (16:29 IST)
ബാലനടിയായി സിനിമയിലെത്തിയ താരമാണെങ്കിലും സിനിമാ മേഖലയില്‍ തനിക്ക്  ചില അസമത്വങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം കൃതി സനോണ്‍. യുഎന്‍എഫ്പിഎയുടെ ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് താരത്തിന്റെ പ്രതികരണം. വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചാണ് താരം ലിംഗപരമായ വേര്‍തിരിവുകളെ പറ്റി ചടങ്ങില്‍ സംസാരിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kriti Sanon ???? (@kritisanon)

 താന്‍ പുരോഗമനപരമായ ചിന്താഗതിയിലുള്ള കുടുംബത്തിലാണ് വളര്‍ന്നതെങ്കിലും തനിക്കുചുറ്റുമുള്ള അസമത്വം അവഗണിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിക്കവെ കൃതി സനോണ്‍ പറഞ്ഞു.അമ്മയുടെ കഷ്ടപ്പാടുകളാണ് തന്റെയും സഹോദരിയുടെയും ജീവിതം സുഗമമാക്കിയെന്ന് കൃതി പറയുന്നു. സിനിമാമേഖലയില്‍ എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങള്‍. അത് കാറിന്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായത് കൊണ്ട് എന്നെ ചെറിതായി കാണിക്കാതിരിക്കുക എന്നതാണ്. ചിലപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്. കൃതി സനോണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments