Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണേന്ത്യയിൽ സിനിമ പോസ്റ്ററുകളിൽ പോലും സ്ത്രീകൾക്ക് പ്രാധാന്യമില്ലെന്ന് ജ്യോതിക, വാദം പൊളിച്ച് നെറ്റിസൺസ്

jyotika, South Indian Cinema, heroine, Film Industry,ജ്യോതിക, തെന്നിന്ത്യൻ സിനിമ, നായിക, ഫിലിം ഇൻഡസ്ട്രി

അഭിറാം മനോഹർ

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (12:44 IST)
തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ജ്യോതിക. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നെങ്കിലും ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും താരം സജീവമാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളെ പറ്റി ജ്യോതിക പണ്ട് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
 
 ദക്ഷിണേന്ത്യയിലെ മിക്ക മുന്‍നിര നടന്മാര്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവിടെ പക്ഷേ സ്ത്രീകള്‍ക്ക് വലിയ പ്രധാന്യം ലഭിക്കുന്നില്ല. പോസ്റ്ററുകളില്‍ പോലും. അജയ് ദേവ്ഗണ്‍, മമ്മൂട്ടി പോലുള്ളവര്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാണ് ജ്യോതികയുടെ വാക്കുകള്‍. ഒരു വര്‍ഷം മുന്‍പ് പറഞ്ഞതാണെങ്കിലും ഇപ്പോഴാണ് ഈ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.
 
 ഒരു എക്‌സ് ഉപയോക്താവാണ് ജ്യോതികയെ മാത്രം അവതരിപ്പിക്കുന്ന തമിഴ് പോസ്റ്ററുകളുടെ ചിത്രങ്ങളുടെ ഒരു കൊളാഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജ്യോതിക പറഞ്ഞത് പ്രകാരമാണെങ്കില്‍ ഈ പോസ്റ്ററുകളില്‍ ഉള്ളത് പിന്നെ ആരാണ് എന്ന ചോദ്യമാണ് എക്‌സിലെ ആരാധകര്‍ താരത്തിനോട് ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യാന്‍ കെ ബാലചന്ദറിനെ പോലെ സിനിമാക്കാരോ പരിചയസമ്പന്നരായ സംവിധായകരോ ഇല്ലെന്നും സ്ത്രീകള്‍ക്കായുള്ള കഥകള്‍ വരുന്നില്ലെന്നും ജ്യോതിക നേരത്തെ പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah Chapter 2: അടുത്ത ചാപ്റ്റര്‍ ഉടന്‍ പ്രഖ്യാപിക്കും; ടൊവിനോ കേന്ദ്രകഥാപാത്രം?