Webdunia - Bharat's app for daily news and videos

Install App

വസ്ത്ര ബ്രാൻഡിന്റെ മറവിൽ പകൽ കൊള്ള; കൃതി സനണിന്റെ സഹോദരിക്കെതിരെ സൈബർ ആക്രമണം

നിഹാരിക കെ.എസ്
തിങ്കള്‍, 16 ജൂണ്‍ 2025 (16:17 IST)
ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് കൃതി സനൺ. മോഡലിംഗ് വഴിയാണ് കൃതി സിനിമയിൽ എത്തിയത്. തലതൊട്ടപ്പന്മാർ ആരുമില്ലാതെയായിരുന്നു നടിയുടെ വളർച്ച. കൃതിയുടെ സഹോദരി നൂപുർ സനൺ കൂടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ചേച്ചിയുടെ വിജയം സ്വന്തമാക്കാൻ അനിയത്തിക്ക് ആയില്ല. അതോടെ ബിസിനസിലേക്ക് തിരിഞ്ഞ നൂപുറിന് ഇന്ന് ഒരു ലക്ഷ്വറി വസ്ത്ര ബ്രാൻഡ് ഉണ്ട്. ഇതിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. 
 
യാതൊരു ക്വാളിറ്റിയും ഇല്ലാത്ത സാധാരണ വസ്ത്രങ്ങൾക്ക് വരെ തീ വില ഈടാക്കി, തന്റെ ബ്രാൻഡിന്റെ മറവിൽ നൂപുർ സനൺ പകൽ കൊള്ള നടത്തുകയാണെന്നാണ് റെഡിറ്റ് പോലത്തെ സമൂഹ മാധ്യമങ്ങളിൽ ഉപഭോക്താക്കൾ ആരോപിക്കുന്നത്. നുപൂർ സാനണിന്റെ ഫാഷൻ ബ്രാൻഡായ 'ലേബൽ നോബോ' പുറത്തിറക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്, അതിന്റെ അസാധാരണമായ വില കൊണ്ടാണ്. ഏറ്റവും സാധാരണ വസ്ത്രങ്ങൾക്ക് പോലും അമ്പരപ്പിക്കുന്ന വിലയാണ് 'ലേബൽ നോബോ' ഈടാക്കുന്നത്. ഇതിന്റെ പേരിൽ ഓൺലൈനിൽ കടുത്ത വിമർശനം നേരിടുകയാണ് ഉടമസ്ഥയായ നൂപുർ. 
 
കൃതിയുടെ സഹോദരി നടത്തുന്ന ബ്രാൻഡ് ആയത് കൊണ്ട് വിശ്വസിച്ചു 'ലേബൽ നോബോ'യിൽ നിന്ന് ഡ്രസ്സ് ഓർഡർ ചെയ്ത ഉപഭോക്താക്കൾ, തങ്ങൾ പറ്റിക്കപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. വെബ്സൈറ്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഡ്രസ്സ് ഏകദേശം 7000 രൂപയാണെങ്കിൽ, ഏറ്റവും വിലയേറിയ കൂർത്ത സെറ്റ് 26,500 രൂപയാണ്. വെസ്റ്റേൺ വെയർ വിഭാഗത്തിൽ ഏറ്റവും വിലയേറിയ വസ്ത്രം 20,000 രൂപ വിലയുള്ള ഒരു സ്കർട്ട്-ക്രോപ്പ് ടോപ്പ് സെറ്റാണ്. ഏറ്റവും കുറഞ്ഞ വിലയുള്ള വസ്ത്രം 2,400 രൂപ വിലയുള്ള ഒരു ഷോർട്സ് സെറ്റാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments