Webdunia - Bharat's app for daily news and videos

Install App

ചിത്രമ്മ എന്ന മഹത് വ്യക്തിത്വത്തെ അടുത്തറിയുവാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു:മഞ്ജരി

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂലൈ 2021 (13:17 IST)
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര 58-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നത്. ലാളിത്യം കൊണ്ട് നമ്മുടെയെല്ലാം മനസ്സില്‍ ചേക്കേറിയ വ്യക്തിത്വം കൂടിയാണ് ചിത്രയുടേത്. അഞ്ച് പതിറ്റാണ്ടോളമായി ആ മധുര ശബ്ദം നമുക്കൊപ്പമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയ തന്റെ ചിത്ര പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക മഞ്ജരി. പിറന്നാള്‍ സമ്മാനമായി മഞ്ജരി പാടിയ ഒരു ഗാനവും പങ്കുവെച്ചു.
 
'സംഗീത ദേവതക്ക് എന്റെ പ്രണാമം.ഇന്ന് നമ്മുടെ ചിത്രമ്മയുടെ പിറന്നാള്‍ ആണ്. ചിത്രമ്മ എന്ന മഹത് വ്യക്തിത്വത്തെ അടുത്തറിയുവാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇന്ന് പിറന്നാള്‍ സമ്മാനമായി ഒരു ഗാനം എന്റെ സ്‌നേഹമയിയായ ചിത്രാമ്മയ്ക്ക് നല്‍കുന്നു അതോടൊപ്പം ആയുര്‍ ആരോഗ്യസൗഖ്യവും നേരുന്നു'-മഞ്ജരി കുറിച്ചു.
സുജാത മോഹന്‍, വിധുപ്രതാപ്, സിതാര, അശ്വതി ശ്രീകാന്ത്, ബാദുഷ നിരവധി പേരാണ് ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്.   
 
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ആറ് തവണ അവര്‍ നേടിയിട്ടുണ്ട്.എര്‍ റഹ്മാനും കെ എസ് ചിത്രയും തമ്മിലുള്ള കോമ്പിനേഷനില്‍ പിറന്ന ഗാനങ്ങള്‍ എന്ന് ഇന്നും നമ്മുടെയെല്ലാം ചുണ്ടുകളില്‍ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments