ജനപ്രിയ വെബ് സീരിയസായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. ട്രെയ്‌ലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തു വിട്ടു. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 2ന് റിലീസ് ചെയ്യും.
5 എപ്പിസോഡുകളായി 2 പാര്‍ട്ടായി സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തും.
ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നും റിലീസ് ചെയ്യും.
2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിയത്.