Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ചില വാശികള്‍, ലാലിനും കൂട്ടര്‍ക്കും വന്‍ വിജയം ആശംസിച്ച് നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:59 IST)
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയറ്ററുകളില്‍ വന്‍ വിജയമായി. ഈ ചിത്രം തിയറ്ററുകളില്‍ എത്തിക്കാന്‍ കാരണമായത് മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിര്‍മാതാവ് കെ ടി കുഞ്ഞുമോന്‍.മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ പലപ്പോഴും വിജയവും ശുഭ പര്യവസാനവും ആകാറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
കെ ടി കുഞ്ഞുമോന്റെ വാക്കുകള്‍
 
മമ്മൂട്ടിക്കും ദുല്‍ക്കറിനും അഭിനന്ദനങ്ങള്‍ , ലാലിന് ആശംസകള്‍ .
 
ലോക്ക് ഡൗണിന് ശേഷം തീയറ്ററില്‍ റിലീസ് ചെയ്ത കുറുപ്പ് വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകര്‍ഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണര്‍വുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒ ടി ടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും ശ്രീ. മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരമാണ് തിയറ്ററില്‍ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു. പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു.
 
 കുറുപ്പിന്റെ തിയറ്റര്‍ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനര്‍ ജന്മം ലഭിച്ചിരിക്കയാണ്.മറ്റു പലരും വ്യവസായത്തിന്റെ നന്മയ്ക്കായി നില്‍ക്കാതെ സ്വാര്‍ത്ഥരായി ഒ ടീ ടീ ക്ക് പിറകേ പോകുമ്പോള്‍ വ്യവസായത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ടു കൊണ്ട് സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ പരിശ്രമിച്ച മമ്മൂട്ടിയും ദുല്‍ക്കറും പ്രത്യേകം അഭിനന്ദിക്കപ്പെടെണ്ടവരാണ്... അവര്‍ക്ക് എന്റെ വ്യക്തിപരമായ നന്ദിയും അഭിനന്ദനങ്ങളും. നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണെങ്കിലും മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ട് കെട്ടിന്റെ ' മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ' നാളെ തീയറ്ററില്‍ റിലീസ് ചെയ്യുകയാണല്ലോ? ഈ സിനിമയേയും പ്രേക്ഷകര്‍ വിജയിപ്പിക്കണം ... ഇത് ഈ എളിയവന്റെ അഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയുമാണ്. ലാലിനും കൂട്ടര്‍ക്കും വന്‍ വിജയം ആശംസിക്കുന്നു.
 
ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലും സിനിമാ വിതരണക്കാരന്‍ , നിര്‍മ്മാതാവ് എന്നീ നിലയിലും ഞാന്‍ പറയട്ടെ. സിനിമ തിയറ്റില്‍ അനുഭവിച്ച് ആസ്വദിക്കേണ്ട വിനോദമാണ്. അല്പ നേരത്തേക്കെങ്കിലും നമുക്ക് അനുഭൂതിയും ആശ്വാസവുമേകുന്ന ഏക ഇടം. അതു കൊണ്ട് സിനിമകള്‍ ആദ്യം തിയറ്ററിലേ റിലീസ് ചെയ്യാവൂ. അതാണ് വ്യവസായത്തിന്റെ നിലനില്‍പ്പിനും നല്ലത്.
 
 അതിന് ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം. ഒരു ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കാന്‍ സജ്ജമായിരിക്കുന്ന ഞാന്‍ സിനിമ തുടങ്ങി പൂര്‍ത്തിയാക്കിയാല്‍ മറ്റു പ്ലാറ്റ് ഫോമുകളെ ആശ്രയിക്കേണ്ടി വരും എന്നതു കൊണ്ടാണ് എന്റെ ' ജെന്റില്‍മാന്‍ 2 ' ന്റെ ഷൂട്ടിംഗ് തന്നെ തുടങ്ങാതിരിക്കുന്നത്. എന്റെ സിനിമകള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ട്. കാരണം ഈ വ്യവസായം എന്റെ ദൈവമാണ്, ജീവനാണ്, ജീവിതമാണ്. അതു കൊണ്ട് ഈ എളിയവന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. എന്ത് പ്രതിസന്ധി വന്നാലും സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക... തിയറ്ററുര്‍ വ്യവസായം വളരട്ടെ. സിനിമാ വ്യവസായവും വളരട്ടെ.... നന്ദി!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു

അടുത്ത ലേഖനം
Show comments