Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ വിവാഹം 23-ാം വയസ്സില്‍, മാനസികമായി തളര്‍ത്തിയ വിവാഹമോചനങ്ങള്‍; കുടുംബവിളക്ക് താരം മീര വാസുദേവിന്റെ ജീവിതം ഇങ്ങനെ

ആദ്യ വിവാഹം 23-ാം വയസ്സില്‍, മാനസികമായി തളര്‍ത്തിയ വിവാഹമോചനങ്ങള്‍; കുടുംബവിളക്ക് താരം മീര വാസുദേവിന്റെ ജീവിതം ഇങ്ങനെ
, തിങ്കള്‍, 31 ജനുവരി 2022 (09:32 IST)
ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര'യില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് മീര വാസുദേവ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മീര പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടും അത് രണ്ടും പരാജയപ്പെട്ടതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
 
23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ചേര്‍ന്നു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും ഒന്നിച്ച് വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇപ്പോള്‍ വിശാലുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും പഴയൊരു അഭിമുഖത്തില്‍ മീര പറഞ്ഞിട്ടുണ്ട്.
 
2012 ല്‍ മീര രണ്ടാമത്തെ വിവാഹം കഴിച്ചു. ജോണ്‍ കോക്കനെയാണ് മീര രണ്ടാമത് ജീവിത പങ്കാളിയാക്കിയത്. നാല് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 'ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശരീരികവും,മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടയിരുന്നതുകൊണ്ട് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. 2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാലാണ് ആ ബന്ധം ഉപേക്ഷിച്ചത്.'' മീര വാസുദേവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, 'ഹൃദയം' ഇതുവരെ എത്ര കോടി നേടി ?