Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്കൊരു അവസരം തരാമോ'; സിംഗിള്‍ ആണോയെന്ന് ചോദിച്ച ആരാധകന് കുടുംബവിളക്കിലെ വേദികയുടെ മറുപടി

'എനിക്കൊരു അവസരം തരാമോ'; സിംഗിള്‍ ആണോയെന്ന് ചോദിച്ച ആരാധകന് കുടുംബവിളക്കിലെ വേദികയുടെ മറുപടി
, തിങ്കള്‍, 3 ജനുവരി 2022 (14:17 IST)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. കുടുംബവിളക്കിലെ നായിക കഥാപാത്രമായ സുമിത്രയെ നടി മീര വാസുദേവാണ് അവതരിപ്പിക്കുന്നത്. വേദിക എന്ന വില്ലത്തി കഥാപാത്രത്തെ യുവനടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്നു. സീരിയലില്‍ വേദിക എന്ന കഥാപാത്രം എല്ലാവരേയും വെറുപ്പിക്കുന്നതാണെങ്കില്‍ യഥാര്‍ഥ ലൈഫില്‍ താന്‍ അങ്ങനെയല്ലെന്നാണ് ശരണ്യ പറയുന്നത്. 
 
തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ശരണ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 'സിംഗിള്‍ ആണെങ്കില്‍ എനിക്കൊരു അവസരം തരുമോ?' എന്ന് ചോദിച്ച ആരാധകന് ശരണ്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
നിങ്ങള്‍ സിംഗിള്‍ ആണോ, ആണെങ്കില്‍ എനിക്കൊരു അവസരം തരാമോ എന്നും ഒരു ആരാധന്‍ ശരണ്യയോട് ചോദിച്ചിരുന്നു. ചോദ്യം ചോദിച്ച ആരാധകന് മറുപടിയായി 'നിങ്ങള്‍ വളരെയധികം താമസിച്ച് പോയി സുഹൃത്തേ' എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കൂടെയുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. ഭര്‍ത്താവില്‍ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹത്തിന്റെ സപ്പോര്‍ട്ടാണെന്നും ശരണ്യ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹീരയുമായി പ്രണയത്തിലായത് ശാലിനിയെ കണ്ടുമുട്ടും മുന്‍പ്, ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു; അജിത്തുമായുള്ള വിവാഹം ഹീരയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല