Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുമ്പളങ്ങി നൈറ്റ്‌സ്' നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു

'Kumpalongi Nights' actress Sheela Rajkumar becomes free from marriage

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (14:54 IST)
നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം നടി അറിയിച്ചത്.
 
'ഞാന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. നന്ദിയും സ്‌നേഹവും';,-എന്നാണ് ഷീല രാജ്കുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
 
ഭര്‍ത്താവ് തമ്പി ചോളനെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്. അഭിനയ ശില്പശാല നടത്തുകയാണ് സംവിധായകനായ തമ്പി ചോളന്‍. വിവാഹമോചനത്തിന് പിന്നിലുള്ള വിവരം വ്യക്തമല്ല. 2014 ആയിരുന്നു ഇരുവരും വിവാഹിതരായത്.
 തമ്പി ചോളന്റെ ഹ്രസ്വ ചിത്രത്തില്‍ ഷീല രാജകുമാര്‍ അഭിനയിച്ചിരുന്നു. ഇത് ഇരുവരെയും അടുപ്പത്തിലാക്കി. വീട്ടുകാരുടെ എതിര്‍പ്പിനെയും അവഗണിച്ച് രണ്ടാളും വിവാഹിതരായി.കടലിന്റെ പശ്ചാത്തലത്തില്‍ ഒരു ബോട്ടിലായിരുന്നു ഇരുവരുടേയും വിവാഹച്ചടങ്ങ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ഓസ്‌ട്രേലിയ പിന്നെ ന്യൂസിലാന്‍ഡ്, വിദേശ മാര്‍ക്കറ്റുകളില്‍ വിജയക്കൊടി പാറിക്കാന്‍ മമ്മൂട്ടിയുടെ കാതല്‍