Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെലിബ്രിറ്റികളുടെ ഓരോ സങ്കടങ്ങൾ, ഒരിക്കൽ ധരിച്ച വസ്ത്രം ആലിയ ഭട്ട് വീണ്ടും ധരിച്ചതിനെ അഭിനന്ദിച്ച് സുഹാന ഖാൻ

Suhana khan
, വെള്ളി, 1 ഡിസം‌ബര്‍ 2023 (18:53 IST)
ദ ആര്‍ച്ചീസ് എന്ന സിനിമയിലൂടെ ബോളിവുഡില്‍ തന്റെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഷാറൂഖ് ഖാന്റെ മകളായ സുഹാന ഖാന്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായുള്ള തിരക്കിലാണ് താരം. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ ഒരു പരിപാടിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ തന്റെ വിവാഹസാരി ധരിച്ചെത്തിയ ബോളിവുഡ് താരമായ ആലിയ ഭട്ടിനെ അഭിനന്ദിച്ചിരിക്കുകയാണ് താരം.
 
പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ യുവാക്കളുടെ പങ്കിനെ പറ്റി ചോദ്യം ഉയര്‍ന്നപ്പോഴാണ് ആലിയ ഭട്ട് ഒരിക്കല്‍ ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിനെ പറ്റി സുഹാന ഖാന്‍ വാചാലയായത്. ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി എത്തിയപ്പോള്‍ തന്റെ വിവാഹസാരിയാണ് ആലിയ ധരിച്ചത്. സിനിമയില്‍ ഇത്രയും സ്വാധീനമുള്ള ആലിയയെ പോലുള്ള വ്യക്തി അങ്ങനെ ചെയ്തു എന്നത് അവിശ്വസനീയമാണ്. അതുവഴി സമൂഹത്തിന് വളരെ വലിയൊരു മെസേജാണ് താരം നല്‍കിയത്. ആലിയ ഭട്ടിന് തന്റെ വിവാഹസാരി വീണ്ടും ധരിക്കാനാകുമെങ്കില്‍ ഞങ്ങള്‍ക്കും ഒരു പാര്‍ട്ടിയില്‍ ധരിച്ച വസ്ത്രം വീണ്ടും ധരിക്കാനാകും. പുതിയ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത് കൂടുതല്‍ മാലിന്യത്തിന് കാരണമാകും എന്നതിനാല്‍ ഇത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. സുഹാന ഖാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാംപസ് ത്രില്ലര്‍ തന്നെ,രാജാസാഗറിന്റെ താള്‍ ടീസര്‍