Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം തവണയും 'ന്നാ താന്‍ കേസ് കൊട്' സംവിധായകന്റെ കൂടെ കുഞ്ചാക്കോ ബോബന്‍, 'ആവേശം' താരവും സിനിമയില്‍

Kunchacko Boban and 'Aavesham ' star in the movie with Nna Thaan Case Kodu director for the third time

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മെയ് 2024 (08:28 IST)
'ന്നാ താന്‍ കേസ് കൊട്'ലെ സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും പ്രണയകഥ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.രതീഷ് പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഹൃദയഹാരിയായ പ്രണയകഥ' വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുന്നു. 
 
വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. ഇരുവരും മൂന്നാമതും ഒന്നിക്കുന്ന സിനിമയില്‍ ആവേശം നടന്‍ സജിന്‍ ഗോപുവും 'ന്നാ താന്‍ കേസ് കൊട്'താരം രാജേഷ് മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മ്മിക്കുന്നത്. മൂന്നാമത്തെ ചിത്രവും ഹാസ്യത്തിന് പ്രാധാന്യം നല്‍കി തന്നെയാണ് ഒരുക്കുന്നത്. സംവിധായകനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത് 'ന്നാ താന്‍ കേസ് കൊട്'എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ചാക്കോച്ചന്റെ കരിയറിലെ മികച്ച കഥാപാത്രമായി കൊഴുമ്മല്‍ രാജീവന്‍ മാറുകയും ചെയ്തു.
 
'ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് ചാക്കോച്ചന്‍. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. തുടര്‍ന്ന് ആവേശം സംവിധായകന്‍ ജിത്തു മാധവന്റെ പുതിയ സിനിമയിലും നടന്‍ അഭിനയിക്കും. ഇതിനുശേഷമാകും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സിനിമയില്‍ വേഷമിടുക. 
 
 
 
  
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമര്‍ ലുലുവിന്റെ ബാഡ് ബോയ്‌സായി ധ്യാനും റഹ്മാനും, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്