Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dulquer Salmaan Birthday: ദുല്‍ഖര്‍ കുഞ്ചാക്കോ ബോബനെ വിളിക്കുന്ന പേര് അറിയുമോ?; ഡിക്യുവിന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചാക്കോച്ചന്‍

ദുല്‍ഖറിന്റെ കുടുംബവുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു

Dulquer Salmaan Birthday: ദുല്‍ഖര്‍ കുഞ്ചാക്കോ ബോബനെ വിളിക്കുന്ന പേര് അറിയുമോ?; ഡിക്യുവിന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചാക്കോച്ചന്‍
, വ്യാഴം, 28 ജൂലൈ 2022 (08:53 IST)
Happy Birthday Dulquer Salmaan: മലയാളത്തിന്റെ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. താരത്തിന്റെ 36-ാം ജന്മദിനമാണ് ഇന്ന്. സിനിമാലോകം മുഴുവന്‍ ദുല്‍ഖറിന് ആശംസകള്‍ നേരുകയാണ്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കുഞ്ചാക്കോ ബോബന്റെ ആശംസയാണ്. ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. 
 
ദുല്‍ഖറിന്റെ കുടുംബവുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ദുല്‍ഖര്‍ തന്നെ വിളിക്കുന്ന പേരും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. 
 
' ഡിക്യു ബോയ് (ദുല്‍ഖര്‍ സല്‍മാന്‍)...നീ എനിക്ക് എന്താണെന്ന് പറയാന്‍ വാക്കുകളില്ല. നിന്റെ വാപ്പച്ചിയുടെ ഒരു ഫാന്‍ബോയ് ആയിരുന്നു ഞാന്‍, ഇപ്പോഴും അങ്ങനെയാണ്, എക്കാലത്തും അങ്ങനെയായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും ഒരു നടന്‍ എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒത്തിരി പഠിച്ചു. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ഞാന്‍ നിന്നില്‍ നിന്നു പഠിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍, നല്ലൊരു മനുഷ്യന്‍ എന്ന നിലയില്‍...,' 
'
സുഹൃത്ത്...സിനിമ...കുടുംബം..എല്ലാറ്റിലും നീ എനിക്ക് മുന്‍പന്തിയിലാണ്. തകര്‍ക്കൂ ചെക്കാ. ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. സര്‍വ്വശക്തന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ചത് നല്‍കട്ടെ !! ജന്മദിനാശംസകള്‍ ഡിക്യു ബോയ്. നിങ്ങളുടെ സ്വന്തം ചാക്കോ മാഷില്‍ നിന്ന് സ്‌നേഹം,' കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty and Dulquer Salmaan: മമ്മൂട്ടിയും ദുല്‍ഖറും എപ്പോള്‍ ഒന്നിക്കും? മറുപടിയുമായി താരപുത്രന്‍