Webdunia - Bharat's app for daily news and videos

Install App

'നീ ജയിലില്‍ പോയാലും ഞാന്‍ ജയിലില്‍ പോകില്ല ',കുറുപ്പ് ട്രെയിലര്‍. കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 3 നവം‌ബര്‍ 2021 (17:10 IST)
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ട്രെയിലര്‍ പുറത്ത്. സിനിമ എങ്ങനെ ഉള്ളതാകും എന്ന വ്യക്തമായ സൂചന ട്രെയിലര്‍ നല്‍കുന്നു. 
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ട്രെയിലര്‍ പുറത്ത്.  
 

35 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ സിനിമ. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായി ആറ് മാസം കൊണ്ടാണ് കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്.
 
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടന്‍ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments