Publish Date: Wed, 03 Nov 2021 (15:12 IST)
Updated Date: Wed, 03 Nov 2021 (15:14 IST)
കുറുപ്പ് എങ്ങനെയുള്ള സിനിമയായിരിക്കും. ദുല്‍ഖറിന്റെ ആരാധകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി ആകും ഇന്ന് പുറത്തുവരാനിരിക്കുന്ന കുറുപ്പിന്റെ ട്രെയിലര്‍. നവംബര്‍ 12ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും.
35 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ സിനിമ. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായി ആറ് മാസം കൊണ്ടാണ് കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.