ദുല്‍ഖറിന്റെ കുറുപ്പ് തിയേറ്ററില്‍ തന്നെ, റിലീസ് ഡേറ്റ്, തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ഒക്‌ടോബര്‍ 2021 (14:11 IST)
തിങ്കളാഴ്ച തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്ന മലയാള ചിത്രങ്ങള്‍ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നിവയായിരിക്കും. ഒക്ടോബര്‍ 29ന് ബിഗ് സ്‌ക്രീനില്‍ എത്തും. തമിഴ് ചിത്രം ഡോക്ടര്‍ ഒക്ടോബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. തിങ്കളാഴ്ച പ്രേക്ഷകരിലേക്കെത്തുന്നത് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ ആകും. എന്നാല്‍ നവംബര്‍ ആദ്യം ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് റിലീസ് ചെയ്യും.
 
നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം വരുന്നതേയുള്ളൂ.സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായി മാറി. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി 6 മാസം കൊണ്ടാണ് ചിത്രം ടീം പൂര്‍ത്തിയാക്കിയത്.
 
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് കുറുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

അടുത്ത ലേഖനം
Show comments